App Logo

No.1 PSC Learning App

1M+ Downloads

അഭിമുഖം രീതിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. വ്യവഹാരത്തിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തി / ഗ്രൂപ്പ് അറിയാതെ നിരീക്ഷിക്കുന്ന രീതി
  2. വ്യവഹാരത്തിന്റെ വിവിധ മാനങ്ങൾ കണ്ടെത്താനും, വ്യക്തമായ ഉത്തരത്തിലേക്കു നയിക്കുന്ന ചോദകചോദ്യങ്ങൾ രൂപപ്പെടുത്താനുമുള്ള ഇന്റർവ്യൂ ചെയ്യുന്നയാളിന്റെ കഴിവിനെ ആശ്രയിച്ചാണ് അഭിമുഖത്തിന്റെ വിജയം.
  3. അഭിമുഖത്തിന്റെ തരങ്ങളിൽ ഒന്നാണ് പരോക്ഷ അഭിമുഖം
  4. വ്യക്തിത്വസ്വഭാവവൈകല്യപഠനത്തിനും ചികിത്സയിലും ഏർപ്പെട്ടിരിക്കുന്ന ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളും പൊതുജനാഭിപ്രായം, വിശ്വാസങ്ങൾ, പൊതുസമൂഹാഭിപ്രായങ്ങൾ എന്നിവയെക്കുറിച്ചു പഠിക്കുന്ന സാമൂഹിക മനശ്ശാസ്ത്രജ്ഞരും ഈ രീതി കൂടുതലായി ഉപയോഗിച്ചു വരുന്നു. 

    A2, 4 ശരി

    B3, 4 ശരി

    C1, 3 ശരി

    Dഇവയൊന്നുമല്ല

    Answer:

    A. 2, 4 ശരി

    Read Explanation:

    4. അഭിമുഖം(Interview]

     

    • ഏതെങ്കിലും ഒരു ലക്ഷ്യത്തെ മുൻനിർത്തി, രണ്ടോ അതിലധികമോ വ്യക്തികൾ നടത്തുന്ന മുഖാമുഖ സംഭാഷണമാണ് അഭിമുഖം. 

     

    • വ്യവഹാരത്തിന്റെ വിവിധ മാനങ്ങൾ കണ്ടെത്താനും, വ്യക്തമായ ഉത്തരത്തിലേക്കു നയിക്കുന്ന ചോദകചോദ്യങ്ങൾ രൂപപ്പെടുത്താനുമുള്ള ഇന്റർവ്യൂ ചെയ്യുന്നയാളിന്റെ കഴിവിനെ ആശ്രയിച്ചാണ് അഭിമുഖത്തിന്റെ വിജയം.

     

    അഭിമുഖം പൊതുവെ രണ്ടുതരം

     

      1. സുഘടിതം (Structured)
      2. സുഘടിതമല്ലാത്തത് (Unstructured)
    • വ്യക്തിത്വസ്വഭാവവൈകല്യപഠനത്തിനും ചികിത്സയിലും ഏർപ്പെട്ടിരിക്കുന്ന ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളും പൊതുജനാഭിപ്രായം, വിശ്വാസങ്ങൾ, പൊതുസമൂഹാഭിപ്രായങ്ങൾ എന്നിവയെക്കുറിച്ചു പഠിക്കുന്ന സാമൂഹിക മനശ്ശാസ്ത്രജ്ഞരും ഈ രീതി കൂടുതലായി ഉപയോഗിച്ചു വരുന്നു. 
    • സാഹചര്യാനുസൃത  ഭേദഗതികൾക്കുളള സാധ്യതയും വിശദീകരണ സാധ്യതയുമുണ്ടെങ്കിലും വിഷയവ്യതിചലനവും സമയനഷ്ടവും കൃത്രിമ സാഹചര്യങ്ങളും ചോദ്യകർത്താവിന്റെ താൽപ്പര്യങ്ങളും പലപ്പോഴും പരിമിതികളാകുന്നു.

    Related Questions:

    പ്രോജക്ട് മെത്തേഡിന്റെ ആദ്യ പ്രയോക്താവ്?
    അക്കാദമിക് വിഷയങ്ങളിൽ പരാജയപ്പെടുന്ന വിദ്യാർത്ഥി തന്റെ ആത്മാഭിമാനം കായിക പ്രവർത്തനത്തിലൂടെ വീണ്ടെടുക്കുന്നത് ഏതു തരം പ്രതിരോധ തന്ത്രമാണ്?
    അനു നാലാം ക്ലാസ്സിൽ എല്ലാ പ്രവർത്തനങ്ങളിലും ഉത്സാഹത്തോടെ പങ്കെടുക്കുമായിരുന്നു. എന്നാൽ ക്ലാസ് കയറ്റം ലഭിച്ച് അഞ്ചാം ക്ലാസിലെത്തിയപ്പോഴോ വളരെ മൂകയായി കാണപ്പെട്ടു. ഒന്നിലും ശ്രദ്ധയില്ല. ഈ കുട്ടിയുടെ പ്രശ്നം തിരിച്ചറിഞ്ഞ് പരിഹരിക്കാൻ പറ്റിയ മാർഗ്ഗം :
    സാമൂഹ്യമായ സാഹചര്യങ്ങളോട് ഇടപഴകുന്നതിന് കുട്ടിയെ സഹായിക്കുന്ന പ്രധാനപ്പെട്ട സാംസ്കാരിക ഉപകരണങ്ങൾ എന്ന് ലെവ് വൈഗോഡ്സ്കി വ്യക്തമാക്കുന്നത് ഏതെല്ലാം ?
    ഏറ്റവും ദൃഢബന്ധമുള്ളത് താഴെപ്പറയുന്നവയിൽ ഏതാണ് ?